നഷ്ടങ്ങളുടെ കാവല്‍ക്കാരന്‍

മൂടുപടങ്ങളില്‍നിന്നു മൂടുപടങ്ങളിലേക്ക്
ചുരുളഴിഞ്ഞു വീഴാതെ അഭിനയം തുടരുന്നു.
ഒരുനൂലില്‍ കോര്‍ത്തുവെച്ച കിനാവുകള്‍ക്കിപ്പോള്‍
നിറം മങ്ങിയിരിക്കുന്നു.

മനസ്സിലെ ചിതലരിച്ച ഏടുകളില്‍
വൃത്തിയുള്ള കൈപ്പടയിലെഴുതിയ നുണകള്‍
മേഞ്ഞു നടക്കുന്ന ചിന്തകള്‍, എന്നോ-
കയറിട്ടുവരിയേണ്ട തോന്നലുകള്‍.

കൊളുത്ത് മുറുകാത്ത വാതിലുകള്‍ തുറന്നകത്തേക്ക്-
വരുന്നു, ഏടുകള്‍ പരതുന്നു ചിതലുതട്ടുന്നു.
കുറേക്കൂടി ഏടുകള്‍ പിന്നെയും വന്നതാ വീഴുന്നു
ഇനിയും നാണമില്ലാതെ വന്നു തെരയും .

നിശാസ്വപ്നങ്ങളിലോഴുക്കി കളഞ്ഞ മോഹങ്ങള്‍
രൂപം മറിവന്നെന്നെ കൊളുത്തിട്ടു വലിക്കുന്നു
നഷ്ടങ്ങലെന്നെയൊരു കാവല്ക്കരനാക്കിയിട്ടുപോലും
മുറികൂടാത്ത വികാരം കിടന്നുതിളക്കുന്നു ...

മുരളി മാര്‍ഗശ്ശേരി
പുലാപ്പറ്റ

0 comments:

Post a Comment